കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രത നിര്‍ദ്ദേശം

0

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 60 ക്യുമെക്സ് വെള്ളമാണ് ഷട്ടറുകളിലൂടെ പുറത്ത് വിടുന്നത്.

അതേസമയം ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -