കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; ഗവര്‍ണറെ തള്ളി കോണ്‍ഗ്രസ്സ്;പരിഹാരം തേടി വീണ്ടും സുപ്രീം കോടതിയിലേക്ക്

0


കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാനവാദം. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംങ്‌വിയാണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. വിമത എംഎല്‍എമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുള്‍ റോത്തഗിയും രംഗത്തെത്തും. അതിനിടെ കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്.
പ്രതിസന്ധികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയില്‍ ഇപ്പോള്‍ കര്‍ണാടക നിയമസഭ സമ്മേളനം തുടങ്ങി. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

- Advertisement -