കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രഹസ്യചര്‍ച്ച നടത്തണമെന്ന് ചൈന

0

കശ്മീരിന് ഇന്ത്യ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാ സമിതിയോട് ചൈന. യുഎന്‍ രക്ഷാസമിതി അധ്യക്ഷന് പാകിസ്താന്‍ നല്‍കിയ കത്ത് പരാമര്‍ശിച്ച് കൊണ്ടാണ് ചൈനയുടെ അഭ്യര്‍ഥന.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിക്ക് പാകിസ്താന്‍ കത്തെഴുതിയത്. ഈ കത്ത് പരാമര്‍ശിച്ചാണ് വിഷയത്തില്‍ രഹസ്യചര്‍ച്ച വേണമെന്ന് ചൈന ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കശ്മീരില്‍ ഇന്ത്യയുടെ പുതിയ നീക്കം യുഎന്‍ പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി രക്ഷാ സമിതി അധ്യക്ഷന് പുറമെ സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെ ഖുറേഷി ചൈനയിലെത്തി വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ചൈനയുടെ ഇടപെടല്‍.

- Advertisement -