മഴക്കെടുതിക്കിടയില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് വിശ്വാസികള്‍

0

കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഇക്കുറിയും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ് വിശ്വാസികള്‍.

പള്ളികളിലും ഈദുഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. വിശ്വാസികള്‍ രാവിലെ തന്നെ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്. ഹജ്ജിന്റെ സമാപനം കുറിച്ചാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

- Advertisement -