സൗത്ത് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതാടീമിന് കിരീടം

0

16-ാം മത് സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കിരീടം കേരളത്തിന്. ആന്ധ്രായിലെ ഗുണ്ടൂരില്‍ വച്ചു നടന്ന ഫൈനല്‍ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ 7-0 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. തെലുങ്കാന മുന്നാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷന്‍മാരില്‍ ഗോവയെ 3-0 ന് പരാജയപ്പെടുത്തിയ കേരളം മൂന്നാം സ്ഥാനം നേടി. തെലുങ്കാനയെ പരാജയപ്പെടുത്തിയ ആന്ധ്രയാണ് പുരുഷ വിഭാഗം ജേതാക്കള്‍.

- Advertisement -