കടലിനടയില്‍ ഷൂട്ട്; നടിയ്ക്ക് അഞ്ചു വര്‍ഷം തടവ്

0


അണ്ടര്‍വാട്ടര്‍ ഷൂട്ട് നടത്തിയ സൗത്ത് കൊറിയന്‍ നടിയ്ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. ലോ ഓഫ് ജങ്കിള്‍ എന്ന റിയാലിറ്റിഷോയുടെ ഭാഗമായാണ് കൊറിയന്‍ താരം ലീ ലിയോള്‍ കടലിനടിയില്‍ ഷൂട്ട് നടത്തിയത്.

ലീ ലിയോള്‍


കടലിലിറങ്ങിയ നടി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നാണ് കേസ്. തായ്‌ലന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷോ യുടെ ചിത്രീകരണം തായ്‌ലന്റില്‍ വെച്ചായിരുന്നു.
ജൂണ്‍ 30 ന് എപ്പിസോഡ് ചാനലില്‍ സംപ്രേഷണം ചെയ്തതോടെയാണ് നടി പുലിവാല് പിടിച്ചത്. ഷോ കണ്ട് നടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തടവ് ശിക്ഷയ്‌ക്കൊപ്പം 50,000 രൂപ പിഴയും ലീ ലിയോള്‍ അടയ്ക്കണം. ദ കിങ്ങ്, മോണ്‍സ്റ്റര്‍ സീരിസ് തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയ ആയ താരമാണ് ഇവര്‍.

- Advertisement -