ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു; മരണത്തിന് സാക്ഷിയായി മകളും

0

ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഡ്രൈവര്‍ മരിച്ചു.
നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകരവീട്ടില്‍ കെ. ജയരാജ് (55) ആണ് മരിച്ചത്.

കല്ലറ മുതുവിള പരപ്പില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്നു ബസ്.ജയരാജിന്റെ ഇളയ മകളടക്കം നാല്‍പ്പത് പേരോളമാണ് ഈ സമയം ബസിലുണ്ടായത്. ശാരീരിക ബുദ്ധിമുട്ട് തോന്നിയതോടെ ജയരാജ് ബസ് ഒതുക്കി നിര്‍ത്തി. ഉടനെ കുഴഞ്ഞു വീഴുകയും ചെയ്തു.

ജയരാജനെ ഡ്രൈവിങ് സീറ്റില്‍ നിന്ന് മാറ്റിയതിന് ശേഷം ബസിലെ യാത്രക്കാരനും സഹജീവനക്കാരനുമായ ടി.ശിവകുമാര്‍ ബസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്നേ മരണം സംഭവിച്ചിരുന്നു

ജയരാജ് കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുന്‍പുള്ള ബസ് സ്റ്റോപ്പില്‍നിന്നാണ് മകള്‍ ജയരാഗിണി ബസില്‍ കയറിയത്.
വിരമിക്കാന്‍ ഒന്‍പത് മാസം ബാക്കിയുള്ളപ്പോഴാണ് ജയരാജിന്റെ മരണം

- Advertisement -