കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് രാജി വച്ചേക്കുമെന്ന് സൂചന

0


നാളുകളായി കര്‍ണാടക രാഷ്ട്രീയത്തില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജി വച്ചേക്കുമെന്ന് സൂചന.

രാജിവയ്ക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന.

മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ നാളെ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ഒരു തരത്തിലും വിമതരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജി തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയത് എന്നാണ് സൂചന.

കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചിരുന്നു. സുധാകര്‍, എം.ടി.ബി. നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്തബന്ധമുള്ളവരാണ് ഇരുവരും. ഇന്നലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെയാണ് നിലവിലെ അനിശ്ചിതാവസ്ഥ ഇനിയും തുടരേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

- Advertisement -