കുറിച്യര്‍മല വന്‍ അപകടാവസ്ഥയില്‍; ഉരുള്‍പൊട്ടലിനൊപ്പം ചെളി നിറഞ്ഞ ജലാശയവും താഴേയ്ക്ക് പതിക്കാന്‍ സാധ്യത

0

കുറിച്യര്‍മല വന്‍ അപകടാവസ്ഥയിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മന്‍പുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം രൂപപ്പെട്ട വിള്ളല്‍ കഴിഞ്ഞയിടെ പ്രത്യക്ഷമായ ചെളി നിറഞ്ഞ ജലാശയത്തിനടുത്തെത്തിയെന്നാണ് കണ്ടെത്തിയത്. ഇത് വന്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയാണെന്നാണ് വിലയിരുത്തല്‍.
മല അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
ഇനിയും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഈ ജലാശയവും താഴേക്ക് പതിക്കുമെന്നാണ് മുന്നറിയിപ്പ്.

കുറിച്യാര്‍മലയില്‍ വലിയ ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് വളരെ അടുത്താണ് ഈ തടാകം. മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
തടാകത്തിലെ വെള്ളവും മണ്ണും കല്ലും മരങ്ങളുമെല്ലാം മലവെള്ളത്തിനൊപ്പം ഒലിച്ചിറങ്ങിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ വിദഗ്ധ സംഘം ഈ പ്രദേശത്തെത്തി പരിശോധന നടത്തും. ഇതിന് ശേഷമാവും ഈ സ്ഥലം വാസയോഗ്യമാണോ എന്ന് തീരുമാനിക്കുക.

- Advertisement -