ഗോള്‍ മെഷീന്‍ എംബാപ്പെ; ക്രിസ്റ്റിയാനോയെയും മെസ്സിയേയും മറികടന്ന് റെക്കോര്‍ഡ്

0

വെറും ഇരുപത് വയസ്സ് പ്രായം. കൊച്ചു പയ്യനാണ്. പക്ഷേ ഗോളടിയില്‍ എംബാപ്പേ കുറച്ച് ഫാസ്റ്റാണ്. കരിയറിലെ തന്റെ നൂറാം ഗോള്‍ ഇന്നലെ അന്‍ഡോറയ്‌ക്കെതിരെ നേടി കിലിയന്‍ എംബാപ്പെ കുതിക്കുകയാണ്.
യൂറോ കപ്പിനായുള്ള യോഗ്യത മത്സരത്തിലാണ് എമ്ബപ്പെ തന്റെ കരിയറിലെ നൂറാം ഗോള്‍ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 22 വയ്‌സും 356 ദിവസത്തിനും ശേഷമാണ് നൂറാം കരിയര്‍ ഗോള്‍ പിറക്കുന്നത്. 22 വയസും 97 ദിവസത്തിനും ശേഷമാണ് ലയണല്‍ മെസ്സി ഗോളടിക്കുന്നത്. അതേ സമയം 20 വയസും 173 ദിവസവുമായിരുന്നു 100 ആം ഗോളടിക്കുമ്പോള്‍ എമ്ബപ്പെയുടെ പ്രായം. പിഎസ്ജിക്കും മൊണാക്കോയ്ക്കുമായി നാലു സീസണുകളിലായി 87 ഗോളടിക്കാന്‍ എമ്ബപ്പെയ്ക്കായി. ഫ്രാന്‍സിന് വേണ്ടിയുള്ള 13 ആം ഗോള്‍ ആയിരുന്നു എംബപ്പെയുടെ 100ആം ഗോള്‍.

- Advertisement -