വിമാനം റാഞ്ചുമെന്ന് വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ എഴുതിയിട്ടു;വ്യവസായിക്ക് അഞ്ചു കോടി രൂപ പിഴയും ജീപപര്യന്തം തടവും

0

അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനംവിമാനം റാഞ്ചുമെന്ന് ഭീഷണി എഴുതിയിട്ട മുംബൈ വ്യവസായി ബ്രിജു സള്ളയ്ക്ക് അഹമ്മദാബാദ് കോടതി ജീവപര്യന്തം തടവും 5 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴസംഖ്യ വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി വീതിച്ചു നല്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2017 ഒക്ടോബര്‍ 30ന് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ വിമാനം തട്ടിക്കൊണ്ടുുപോകുമെന്ന സന്ദേശം ഇംഗ്ലീഷിലും ഉറുദുവിലും എഴുതി പതിച്ചുവെന്ന കേസിലാണ് ശിക്ഷാവിധി

വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളോടെ കൊണ്ടുവന്ന പുതിയ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് സള്ള. രാജ്യത്ത്ആദ്യമായി വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടതും അദ്ദേഹത്തിനെതിരെയാണ്.

ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനം അന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. സള്ള പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ജെറ്റ് എയര്‍വെയ്‌സ് ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ടേയ്‌ലെറ്റില്‍ പതിച്ചതെന്ന് സള്ള അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

- Advertisement -