കട്ട ക്രിയേറ്റീവായി ടോവിനോ, ഒപ്പം അഹാനയും; ലൂക്കയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്, വീഡിയോ കാണാം

0

ടോവിനോ തോമസ് നായകനാവുന്ന ‘ലൂക്ക’യുടെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. പ്രണയാതുരരായ ടോവിനോയുടെയും നായിക അഹാന കൃഷ്ണയുടെയും ക്രിയേറ്റിവിറ്റികള്‍ കൊണ്ടു നിറഞ്ഞ മനോഹര ദൃശ്യങ്ങള്‍ക്ക് ചടുലവും വശ്യവുമായ സംഗീതം പകര്‍ന്നിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്.

ഒരേ കണ്ണാല്‍ എന്നു തുടങ്ങുന്ന ഗാനം നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് മനു മഞ്ജിത്.

അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലിന്‍േറാ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ.

വീഡിയോ കാണാം…

- Advertisement -