വീണ്ടും വരുന്നു ലൂസിഫര്‍; പ്രഖ്യാപിച്ച് മോഹന്‍ലാല്‍

0

പ്രഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗം വരുന്നു. ‘എല്‍, ദ് ഫിനാലെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടുത്തിടെ പൃഥ്വിരാജ് നല്‍കിയ ഒരു അഭിമുഖത്തില്‍ ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

തിരക്കഥാകൃത്ത് മുരളി ഗോപിയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ പരോക്ഷമായി നല്‍കിയിരുന്നു.

പ്രഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

- Advertisement -