നയന്‍താരാ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി

0

സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന കൊലൈയുതിര്‍ക്കാലത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സിനിമയുടെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് റിലീസ് താല്‍ക്കാലികമായി കോടതി തടഞ്ഞത്. അന്തരിച്ച പ്രശസ്ത തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് സിനിമക്ക് നല്‍കിയിരുന്നത്.

നോവലിന്റെ പകര്‍പ്പവകാശം നേടിയ സംവിധായകന്‍ ബാലാജി കുമാര്‍ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്. ചിത്രം ജൂണ്‍ 14 ന് റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു.

ബോളിവുഡ് പ്രൊഡ്യൂസര്‍ വാഷു ബഗ്നാനി നിര്‍മ്മിക്കുന്ന കൊലൈയുതിര്‍ കാലം സംവിധാനം ചെയ്യുന്നത് ചക്രി തൊലേറ്റിയാണ്. ചിത്രത്തിന്റെ ട്രയിലറും പോസ്റ്ററുമെല്ലാം ആരാധകര്‍ക്കിടയില്‍ വന്‍തോതില്‍ സ്വീകാര്യത നേടിയിരുന്നു.

ചിത്രത്തിന്റെ ട്രയിലര്‍ കാണാം…

- Advertisement -