മഹാത്മാവിന് ലോകരാജ്യങ്ങളുടെ ആദരം; ഗാന്ധിസ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി

0

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്ബ് പുറത്തിറക്കി. ഫ്രാന്‍സ്, തുര്‍ക്കി, പലസ്തീന്‍, ഉസ്‌ബെക്കിസ്താന്‍, ലെബനന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്ബുകള്‍ പുറത്തിറക്കിയത്.

വേറിട്ട വ്യക്തിത്വങ്ങള്‍ എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയാണ് ഉസ്‌ബെക്കിസ്താനും തുര്‍ക്കിയും സ്റ്റാമ്ബിറക്കിയത്. എന്നാല്‍, ‘പൈതൃകവും മൂല്യവും’ എന്ന വിഭാഗത്തിലുള്‍പ്പെടുത്തിയാണ് പലസ്തീന്‍ ഗാന്ധിക്ക് ആദരവുപ്രകടിപ്പിച്ചത്.

- Advertisement -