മോട്രോ ട്രെയിനില്‍ കൈ കുടുങ്ങി മധ്യവയസ്‌കനു ദാരുണാന്ത്യം

0

മെട്രോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്‌കനു ദാരുണാന്ത്യം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്. കൊല്‍ക്കത്തയില്‍ മെട്രോയില്‍ ശനിയാഴ്ച വൈകിട്ട് 6.42 ഓടെയാണ് സംഭവം. പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്ന മെട്രോയുടെ എ സി കോച്ചില്‍ സജല്‍ കയറാന്‍ ശ്രമിക്കവെ ഓട്ടോമാറ്റിക് ഡോര്‍ അടയുകയും കൈ കുടുങ്ങുകയുമായിരുന്നു.

ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്ന സജല്‍ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നെന്നാണ്് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സെന്‍സറുകള്‍ ഉള്ള ഡോറിന് ഇടയില്‍ എന്തെങ്കിലും തടസം ഉണ്ടായാല്‍ ഡോറ് അടയുകയോ ട്രെയിന്‍ മുന്നോട്ട് പോവുകയോ ഇല്ല എന്നാല്‍ സജലിന്റെ കൈ എങ്ങനെ ഡോറില്‍ കുടുങ്ങിയെന്നു വ്യക്തമല്ല.

അപകടത്തെ തുടര്‍ന്നു നിരവധി യാത്രക്കാര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തി. സംഭവത്തില്‍ കേസ് അന്വേഷണം വേണമെന്ന് കൊല്‍ക്കത്ത മെട്രോയുടെ വക്താവ് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു.

- Advertisement -