കങ്കണയെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍; സംഭവത്തിനാധാരമായ വീഡിയോ കാണാം

0

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനുമായി വാഗ്വാദത്തിലേര്‍പ്പെട്ടതിനു പിന്നാലെ കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍. കങ്കണയുടെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെയാണ് എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡ് ഓഫ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

കങ്കണയും നിര്‍മാതാവും മാപ്പു പറയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്‌മെന്റല്‍ ഹെ ക്യായുടെ നിര്‍മാതാവാണ് ഏകതാ കപൂര്‍.

ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ചടങ്ങിനൊടുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, തന്റെ സിനിമ മണികര്‍ണികയെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് കങ്കണ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായി.

സംഭവത്തിനാധാരമായ വീഡിയോ കാണാം…

- Advertisement -