കോടീശ്വരന്മാര്‍ ഇന്ത്യവിട്ട് എങ്ങോട്ട്?

0


2014 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും പാലായനം ചെയ്യുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നു. കുടിയേറാനായി കോടീശ്വരന്മാര്‍ തെരഞ്ഞെടുക്കുന്ന രാജ്യം ചൈനയും ഫ്രാന്‍സുമാണ്.ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂന്റെ കണക്കുകള്‍ അനുസരിച്ച് 2019 ല്‍ മാത്രം 5000 അതിസമ്പന്നരാണ് ഇന്ത്യവിട്ടത്. മുന്‍പ് ഇത്തരം കുടിയേറ്റക്കാരായ കോടീശ്വരന്മാരുടെ രാജ്യം ബ്രിട്ടണ്‍ ആയിരുന്നു. എന്നാല്‍ ബ്രക്സിറ്റ് നടപടിക്കു പിന്നാലെ ഇതില്‍ കുറവ് വന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് നിന്നും പുറത്ത് പോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

- Advertisement -