കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

0

ജൂണ്‍ 3ന് അരുണാചലില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അസമിലെ ജോഡട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 യാത്രവിമാനമാണ് കാണാതായിരുന്നത്.

വ്യോമസേന വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായാണ് എന്നാണ് ലഭ്യമായ വിവരം. വ്യോമ മാര്‍ഗ്ഗത്തില്‍ നിന്ന് 20 കിലോമീറ്ററോളം അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിമാനത്തില്‍ നിന്നും അവസാന വിവരം ലഭ്യമായത് ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്.
മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മലയാളിയായ ഫ്‌ളൈറ്റ് എന്‍ജിനയര്‍ അനൂപ് കുമാര്‍ ഉള്‍പ്പടെ പതിമൂന്ന് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

- Advertisement -