തോല്‍വിയും ജയവും ജീവിതത്തിന്റെ ഭാഗം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

0

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലാന്റിനോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മാര്‍ത്ഥമായി പൊരുതിയ ടീം താരങ്ങളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ 18 റണ്‍സിനാണ് തോറ്റത്.

ഫലം നിരാശജനകമാണ്. എങ്കിലും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമാണ്. ടൂര്‍ണമെന്റിന്റെ അവസാനംവരെ മികച്ചരീതിയിലായിരുന്നു ബോളിങും ബാറ്റിങും ഫീല്‍ഡിങുമെല്ലാം. അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

- Advertisement -