മുണ്ടുടുക്കാനും മോദിക്കറിയാം

0


വസ്ത്രങ്ങള് ധരിക്കുന്നതില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്തിനേറെ പറയുന്നു മോദി ധരിക്കുന്നതിന് സമാനമായ രീതിയില്‍ ഡിസൈന്‍ ചെയ്ത മോദി കോട്ടുകള്‍ വരെ കടകളില്‍ ലഭ്യമാണ്.ഏത് നാട്ടില്‍ സന്ദര്‍ശനം നടത്തിയാലും ആ നാട്ടിലെ പരമ്പരാഗത വസ്ത്രങ്ങളും തലപ്പാവുമൊക്കെ ധരിക്കുന്നതിലും വളരെ തല്‍പ്പരനാണ് നമ്മുടെ പ്രധാനമന്ത്രി. ഇപ്പോഴിതാ തനിക്ക് നല്ല അന്തസായി മുണ്ടുടുക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് തനി നാടന്‍ രീതിയില്‍ മുണ്ടുടുത്ത് മോദി തിളങ്ങിയത്. മുണ്ടും ഷര്‍ട്ടും ഷോളുമിട്ടാണ് മോദി ക്ഷേത്ര സന്ദര്‍ശനത്തിനായി തൃശ്ശൂരില്‍ എത്തിയത്.

- Advertisement -