ചന്ദ്രന്‍ സ്വയം ചെറുതാകുന്നെന്ന് നാസയുടെ റിപ്പോര്‍ട്ട്!!

0

ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ ചുരുങ്ങുകയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഉപരിതലത്തില്‍ ചുളിവുകളും പ്രകമ്പനങ്ങളും ഈ പ്രതിഭാസം കാരണം ഉണ്ടാകുന്നുണ്ടെന്നും നാസയുടെ ലൂണാര്‍ റെക്കൊണൈസന്‍സ് ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഗവേഷകര്‍ അറിയിച്ചു. കഴിഞ്ഞ അതാനും ദശലക്ഷം വര്‍ഷങ്ങളില്‍ ഏതാണ്ട് 50 മീറ്ററോളം ചന്ദ്രന്‍ ഇത്തരത്തില്‍ ചുരുങ്ങിയിട്ടുണ്ട്.

ഏതാണ്ട് 12000 ഫോട്ടോകളാണ് നാസ പരിശോധിച്ചത്. ചന്ദ്രന്റെ ഉത്തരധ്രുവത്തിന് അടുത്തുള്ള മാരെ ഫ്രിഗോറിസ് എന്ന ഒരു വലിയ ഭൂപ്രദേശം വിണ്ടുകീറുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഭൂമിയുടെതിന് സമാനമായ പാളികള്‍ ചന്ദ്രനില്‍ ഇല്ല. ഏതാണ്ട് 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ രൂപം കൊണ്ടപ്പോള്‍ ഉണ്ടായ താപത്തില്‍ നിന്നാണ് ഇപ്പോഴും ഉപഗ്രഹത്തിന്റെ ഉള്‍ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുന്തിരി ഉണക്കമുന്തിരിയാകുന്നത് പോലെ ഒരു പ്രതിഭാസമെന്നാണ് ഗവേഷകര്‍ ഈ ചുരുക്കത്തെ വിശേഷിപ്പിക്കുന്നത്.

- Advertisement -