സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

0

സിനിമാടിക്കറ്റ് നിരക്കിനൊപ്പം 10% വിനോദ നികുതി കൂടി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇന്നു മുതല്‍ നിലവില്‍ വന്നു. ജിഎസ്ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. അതേസമയം സിനിമാ ടിക്കറ്റ് നിരക്കിന്മേല്‍ ഈടാക്കിയിരുന്ന നികുതി 28% ല്‍ നിന്ന് 18% ആയും കുറച്ചിരുന്നു. നികുതി ഒഴിവാക്കിയതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന്റെ തോതു കുറയ്ക്കാനാണ് വീണ്ടും സിനിമാ ടിക്കറ്റ് നിരക്കിന്റെ നികുതി വീണ്ടും10% കൂട്ടുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

- Advertisement -