ചെത്ത് ഫ്രീക്കനായി വിജയരാഘവന്‍: ഒപ്പം മഡോണയും ഐശ്വര്യ ലക്ഷ്മിയും

0

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. നായകന്‍ പൃ ഥ്വിരാജ് ആണെങ്കിലും നായകനേക്കാള്‍ എല്ലാവരെയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത് വിജയരാഘവന്റെ ഫ്രീക്ക് ലുക്കാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയില്‍ ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയാണ് വിജയരാഘവന്റെ വരവ്.

പൃഥ്വിരാജാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഫ്രീക്കനും പെണ്ണും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഷാജോണ്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും മഡോണ സെബാസ്റ്റിയനുമാണ് നായികമാര്‍. ഓണത്തിന് റിലീസായി ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

- Advertisement -