യാത്ര ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നില്ല; ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍

0

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ രാത്രിയാത്ര പെട്ടെന്ന് തീരുമാനിച്ച യാത്രയിലായിരുന്നെന്നും യാത്രയില്‍ ദൂരൂഹതയില്ലെന്നും സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രിയില്‍ താമസിക്കുന്നില്ലെന്ന് ഹോട്ടല്‍ അധികൃതരോടു പറഞ്ഞതായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് യാത്ര ആരുടെയും നിര്‍ബന്ധത്തില്‍ അല്ലായിരുന്നെന്നും സ്വമേധയാ തീരുമാനിച്ചതാണെന്നും തെളിഞ്ഞത്.
തൃശൂരിലേക്ക് പോകുമ്‌ബോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. അതിനാല്‍ ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കെണ്ടെത്തി. അതുകൊണ്ട് തന്നെ തൃശൂരില്‍ താമസിക്കാനുള്ള തീരുമാനം ഒഴിവാക്കി രാത്രിയാത്ര പെട്ടെന്ന തീരുമാനിച്ചതാണെന്ന സംശയം നിലനില്‍ക്കില്ല.

അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു. യാത്ര സംബന്ധിച്ച ദുരൂഹതകള്‍ നീക്കുന്നതിന്റെ ഭാഗമായി ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്തിലുള്ള തെളിവെടുപ്പിലെ നിര്‍ണായക ണ്ടെത്തലുകള്‍.

- Advertisement -