നിപ: രോഗാവസ്ഥയിലുള്ള യുവാവിന്റെ പനി വിട്ടുമാറി

0


നിപ രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.
എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ആരോഗ്യനില
സമ്പര്‍ക്ക ലിസ്റ്റിലുള്ള 329 പേരില്‍ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവരില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുള്‍പ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില സ്റ്റേബിളായി തുടരുന്നു.

- Advertisement -