വീണ്ടും നിപ വന്നത് വവ്വാല്‍ കടിച്ച പേരക്കയില്‍ നിന്നെന്ന് സംശയം

0

നിപ വൈറസ് വീണ്ടും വന്നത് പേരയ്ക്കയില്‍ നിന്നെന്ന് സംശയം. അസുഖം ബാധിക്കുന്നതിന് മുന്‍പ് പേരയ്ക്ക കഴിച്ചതായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. കേരളത്തില്‍ വിദഗ്ധ പരിശോധയ്‌ക്കെത്തിയ എയിംസിലെ ഡോക്ടര്‍മാരും പേരയ്ക്കയില്‍ നിന്നുമാണ് നിപ വൈറസ് പകര്‍ന്നതെന്ന് സംശയിക്കുന്നുണ്ട്.

യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. യുവാവിന് പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.ഐസോലേഷന്‍ വാര്‍ഡിലെ ഏഴുപേരുടേയും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി.

എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം പരിശോധിച്ച 5 സാമ്പിളുകളും നെഗറ്റീവാണെന്നും ഇന്നലെ 10 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കെടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

- Advertisement -