പൊക്കമില്ലെങ്കിലെന്താ കണ്ണ് തലക്കുമുകളിലുണ്ടല്ലോ!!!

0

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പാടിയതുപോലെ പൊക്കമില്ലാത്തവര്‍ സ്വയം ആശ്വസിക്കാറുണ്ട്. എന്നാല്‍ ആ പൊക്കക്കുറവില്‍ തന്നെ ഉയരമുള്ള കാഴ്ചകള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞാലോ? സംഗതി കൊള്ളാം അല്ലേ…! പൊക്കമില്ലാത്ത ആളുകള്‍ക്ക് ഉയരമുള്ളവരെപ്പോലെ കാഴ്ച്ച കാണാന്‍ ഒരു ഉപകരണം വിസിപ്പിച്ചെടുത്തിരിക്കുകയാണ് ലണ്ടനില്‍ നിന്നുള്ള ഒരു ഗവേഷകന്‍.

അന്തര്‍വാഹിനികളിലുള്ള പെരിസ്‌കോപ്പുകള്‍ക്ക് സമാനമാണിത്. തിരക്കിനിടയിലോ, സംഗീതനിശയിലോ പിന്നില്‍ ആയിപ്പോയാല്‍ പൊക്കമുള്ളവരെ മറികടന്ന് മുന്നില്‍പ്പോകാതെ തന്നെ കാഴ്ച്ച കാണാന്‍ ഈ അടിപൊളി ഗ്ലാസ്സുകള്‍ നിങ്ങളെ സഹായിക്കും.

ഡൊമിനിക് വില്‍കോക്‌സ് എന്ന വ്യക്തിയാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. വണ്‍ ഫുട്ട് ടോളര്‍ എന്നാണ് ഇതിന് അദ്ദേഹം നല്‍കിയിട്ടുള്ള പേര്. റിഫ്‌ളക്റ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മുന്നിലുള്ള കാഴ്ച്ചകള്‍ പ്രതിഫലിപ്പിക്കുന്നതാണ് പരിപാടി. അതായത് നിങ്ങള്‍ക്ക് ഇപ്പോഴുള്ളതിനെക്കാള്‍ ഒരടി ഉയരത്തില്‍ നിന്ന് നോക്കുമ്പോഴുള്ള കാഴ്ച്ചകള്‍ കാണാന്‍ ഇത് സഹായിക്കും.

- Advertisement -