പിഎം നരേന്ദ്ര മോദി ഇന്ന് തിയേറ്ററുകളില്‍

0


പ്രധാനമന്ത്രി മോദിയുടെ ജീവിതം പറയുന്ന സിനിമ പിഎം നരേന്ദ്ര മോദി തിയേറ്ററുകളിലെത്തി. 23 ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി ആണ് മോദി ആയി അഭിനയിക്കുന്നത്. വിവേക് ഒബ്‌റോയിക്കെതിരെ ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം പൊലീസ് സംരക്ഷണത്തിലാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് പറയുന്നത്.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ബിജെപിയുടെ മുന്നേറ്റം ചിത്രത്തിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം സമ്മാനിച്ചിരിക്കുകയാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ഒമങ് കുമാര്‍ ആണ് സംവിധാനം.

- Advertisement -