22-ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി; തങ്ങള്‍ക്കറിയില്ലെന്ന് വ്യക്തമാക്കി അമേരിക്ക

0

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ മാസം 22-ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെ പ്രതികരണവുമായി അമേരിക്ക. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജൂണ്‍ നാലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവ് പ്രകാരം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിച്ചു.

എന്നാല്‍ അമേരിക്കയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായ പാകിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ തുടരുകയാണെന്ന് അറിയിച്ചു.

- Advertisement -