ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍

0

ഇന്ത്യ പാക്കിസ്ഥാന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്റെ നീക്കങ്ങളും അതിര്‍ത്തിയില്‍ വിമാനം വിന്യസിച്ചതും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ.

ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ ബേസിലാണ് പാകിസ്ഥാന്‍ വിമാനങ്ങള്‍ കാണപ്പെട്ടത്. സി-130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളാണ് പാകിസ്ഥാന്‍ ഇറക്കിയത്. പോര്‍വിമാനങ്ങള്‍ക്ക് ആവശ്യമായ പടക്കോപ്പുകള്‍ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.

ഇത്തരത്തില്‍ ഏതാനും ഉപകരണങ്ങള്‍ പാകിസ്ഥാന്‍ എയര്‍ ബേസില്‍ ഇതിനോടകം ഇറക്കിയിട്ടുമുണ്ട്. അധികം താമസിയാതെ തന്നെ പാകിസ്ഥാന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റര്‍ വിമാനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാന്‍ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്. പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന സ്‌കര്‍ദു എയര്‍ ബേസ്.

- Advertisement -