പി.സി ജോര്‍ജിന്റെ പരിപാടിയില്‍ ആസിഫ് അലി പങ്കെടുക്കരുത്; പൂഞ്ഞാറുകാരുടെ പ്രതിഷേധം

0

മുസ്ലീങ്ങളെ തീവ്രവാദികളെന്ന് വിളിച്ച പി.സി ജോര്‍ജ് പങ്കെടുക്കുന്ന പരിപാടിയില്‍ ആസിഫ് അലി പങ്കെടുക്കരുതെന്ന് പൂഞ്ഞാറിലെ വോട്ടര്‍മാര്‍. പൂഞ്ഞാര്‍ മണ്ഡലത്തിലെ മികച്ച സ്‌കൂളുകളെയും എസ്. എസ്.എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നതിന് ജൂണ്‍ 16ന് പൊടിമറ്റത്തെ സെന്റ് മേരീസ് പാരിഷ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആസിഫ് അലി പങ്കെടുക്കുന്നത്
ഈയിടെ മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലീം സമുദായത്തിന്റെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നു പി.സി ജോര്‍ജ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായിരുന്നു.
ആസിഫ് അലി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത മാര്‍ക്കോണി മത്തായി എന്ന സിനിമയുടെ പോസ്റ്റിന്റെ കമെന്റ് ബോക്‌സിലായിരുന്നു പ്രതിഷേധക്കാരുടെ അഭ്യര്‍ത്ഥനകള്‍.

‘നാടിന് വേണ്ടാത്ത പ.സി. ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഈ നാടിനോടും നാട്ടുകാരോടും ചെയ്യുന്ന ക്രൂരതയായിരിക്കും, ഒരു സമൂഹത്തെ മൊത്തം അടച്ചാക്ഷേപിച്ച പി.സി ജോര്‍ജിന്റെ പരിപാടിയില്‍ താങ്കള്‍ ദയവ് ചെയ്ത് പങ്കെടുക്കരുത്. ഇതില്‍ ജാതിയും മതവും ഇല്ല. മലയാളികളുടെ അഭ്യര്‍ത്ഥനയാണ്’. എന്നിങ്ങനെ പോകുന്നു പ്രതിഷേധക്കാരുടെ കമെന്റുകള്‍.

- Advertisement -