അരുണാചലില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്: യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

0

ജോര്‍ഹട്ട്, അസം: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ വ്യോമസേനയുടെ AN 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഇടത്ത് ഇന്നും തെരച്ചില്‍ തുടരും. വിമാനത്തില്‍ മൂന്ന് മലയാളികളുള്‍പ്പടെ 13 പേരാണുണ്ടായിരുന്നത്.

വിമാനം തകര്‍ന്നു വീണ ഇടത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാാം കത്തി നശിച്ച നിലയിലാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഇന്നലെ വൈകിട്ടാണ് സിയാങ് ജില്ലയിലെ പോയും സര്‍ക്കിളിനടുത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുത്തനെയുള്ള നിബിഢവനത്തിലേയ്ക്കാണ് വിമാനം തകര്‍ന്നു വീണത്. അതുകൊണ്ടു തന്നെ ഹെലികോപ്റ്ററുകള്‍ ഇറക്കിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. എന്നാല്‍ ഹെലികോപ്റ്റര്‍ലാന്‍ഡ് ചെയ്യിക്കുവനുള്ള സ്ഥലം കണ്ടെത്തിയെന്നും രാവിലെ തന്നെ തിരച്ചില്‍ തുടങ്ങിയെന്നും വ്യോമസേന അറിയിച്ചു.

ജൂണ്‍ 3-ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലെ സൈനിക ലാന്‍ഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയര്‍ന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ജൂണ്‍ 3 മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. എന്നാല്‍ കാനത്ത മഴയും നിബിഢവനവും തിരച്ചില്‍ ദുഷ്‌കരമാക്കി. സഞ്ചരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലയാണ് മെചുകയിലേത് എന്നതും വിമാനത്തില്‍ നിന്നു സിഗ്നലുകള്‍ ലഭിക്കാനുള്ള സെര്‍ച്ച് റെസ്‌ക്യൂ ബീക്കണ്‍ സംവിധാനം വയ്ക്കാതിരുന്നതുമാണ് വിമാനം കണ്ടെത്താന്‍ ഇത്രയേറെ കാലതാമസം വരുത്തിയത്‌

- Advertisement -