മഴക്കെടുതി, വ്യാജ വാര്‍ത്ത ചമച്ചവര്‍ക്കെതിരെ 19 കേസുകള്‍; അറസ്റ്റ് ചെയ്യുമെന്ന് ലോകനാഥ് ബെഹ്റ

0

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത ചമച്ച് കുപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ അറിയിച്ചു.

- Advertisement -