ഇനി മിണ്ടാനില്ല;പ്രജ്ഞ സിംഗ് ഠാക്കൂര്‍ മൗന വ്രതത്തില്‍

0

വിദ്വേഷ പരാമര്‍ശം വിവാദത്തിലായ ഭോപ്പാലിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ സിംഗ് ഠാക്കുര്‍ മൗന വ്രതത്തില്‍.തിരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ മൂന്ന് ദിവസം താന്‍ മൗനവ്രതത്തിലായിരിക്കുമെന്ന് പ്രജ്ഞ സിംഗ് ട്വിറ്ററില്‍ വ്യക്തമാക്കി. നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചതിനെതിരെ ബിജെപിയില്‍ നിന്നടക്കം വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു ഇവര്‍ക്ക്.അതില്‍ ഖേദപ്രകടപ്പിച്ച് മൂന്നു ദിവസം മൗനമാചരിക്കുമെന്ന് പ്രജ്ഞ സിംഗ് വ്യക്തമാക്കി.

- Advertisement -