പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; അപകടത്തില്‍പെട്ടവരുടെ എണ്ണത്തില്‍ ആശങ്ക തുടരുന്നു

0


പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഒമ്ബത് പേര്‍ മരിച്ചെങ്കിലും അപകടത്തില്‍പ്പെട്ടത് എത്രപേരെന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു.

പുത്തുമലയിലുണ്ടായ അപകടത്തില്‍ 17 പേര്‍ അകപ്പെട്ടെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ ഈ കണക്ക് വസ്തുതാപരമെന്ന് പറയാനാകില്ലെന്നാണ് കളക്ടര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ടവര്‍ ഇതര സംസ്ഥാനക്കാരായതിനാല്‍ വിവരശേഖരണം ദുഷ്‌കരമാണ്. കൂടാതെ വയനാട്ടിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുമെന്നും എ ആര്‍ അജയകുമാര്‍ പറഞ്ഞു.

പ്രദേശത്ത് പിന്നീട് ജില്ലാ പഞ്ചായത്ത് അധികൃതര്‍, ഹാരിസണ്‍ മലയാളം കമ്ബനി, റെവന്യൂ അധികൃതര്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ 18 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നാണ് എംഎല്‍എ സികെ ശശീന്ദ്രന്‍ അറിയിച്ചത്.
ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുള്‍പൊട്ടലില്‍ 40 ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം.
മഴമാറി നിന്നതോടെ ഇന്ന് രാവിലെ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പത്തുപേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്.

- Advertisement -