ദേശീയപാത വികസനം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

0

ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് കാസര്‍ഗോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.

24 മണിക്കൂര്‍ നിരാഹാര സമരമാണ് ഉണ്ണിത്താന്‍ അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി നാരങ്ങാനീര് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് പരിസമാപ്തിയായത്.

ദേശീയപാതാ നവീകരണത്തിന് 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്‌ബോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്രം അവഗണന തുടര്‍ന്നാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സമരം നടത്തിയത്.

ദേശീയ പാത അറ്റകുറ്റപ്പണിയും റീടാറിങും ഉടന്‍ നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അതേ സമയം ദേശീയപാതയില്‍ ചില ഇടങ്ങളില്‍ കുഴി അടക്കല്‍ ആരംഭിച്ചിട്ടുണ്ട്.

- Advertisement -