മുന്‍ കേന്ദ്രമന്ത്രി രാം ജഠ്മലാനി അന്തരിച്ചു

0

മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാം ബൂല്‍ചന്ദ് ജഠ്മലാനി (95) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്പേയി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാജിവെച്ചു.

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

- Advertisement -