ധോണിയെ ഏഴാമനാക്കിയതിന് കാരണം വിശദീകരിച്ച് രവി ശാസ്ത്രി

0

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ധോണിയെ ബാറ്റിങ്ങില്‍ ഏഴാമനാക്കി ഇറക്കിയതിന് കാരണം വിശദീകരിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. ധോണിയെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കിയതിനെ മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിമര്‍ശിച്ചിരുന്നു. നിര്‍ണായക മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ശേഷമാണ് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഇത് ടീമിന്റെ കൂട്ടായ തീരുമാനമായിരുന്നെന്ന് രവി ശാസ്ത്രി പറയുന്നു. ധോണിയെ നേരത്തെ ഇറക്കി അദ്ദേഹം ഉടനെ പുറത്താവുകയാണെങ്കില്‍ അത് തിരിച്ചടിയാകുമായിരുന്നു.

ധോണിയുടെ അനുഭവ സമ്പത്ത് കളിയുടെ അവസാനത്തില്‍ ആവശ്യമായിരുന്നു. ഏറ്റവും മികച്ച ഫിനിഷര്‍ ആണ് ധോണി, രവി ശാസ്ത്രി പറഞ്ഞു. ഏഴാമതിറങ്ങിയ ധോണി, രവീന്ദ്ര ജഡേജയുമൊത്ത് 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. എന്നാല്‍, 49ാം ഓവറില്‍ ധോണി റണ്‍ ഔട്ട് ആയതോടെയാണ് കളി ഇന്ത്യ കൈവിട്ടത്.

- Advertisement -