‘പശുവിന്റെ പന്തുകളി’ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

0

കഴിഞ്ഞ ദിവസം ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ വൈറലായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു.
പക്ഷെ ആ ഫുട്‌ബോള്‍ കളിക്ക് പിന്നിലെ കാരണമായി നാട്ടുകാര്‍ക്ക് പറയാനുള്ളത് ഒരു കതനകഥയാണ്. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വൈറലായ വീഡിയോക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുമ്പേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തിന് ശേഷം പശു പലപ്പോഴും അപകടം നടന്ന സ്ഥലത്ത് അലഞ്ഞു തിരിയുകയായിരുന്നു.
വൈറലായ വീഡിയോയില്‍ തന്റെ പക്കലെത്തുന്ന പന്തിനെ കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തുകയും മറ്റുള്ളവരെ സമീപത്തേക്ക് വരാന്‍ സമ്മതിക്കാതിരിക്കാനും പശു ശ്രമിക്കുന്നു. പന്ത് തന്റെ കുട്ടിയാണെന്ന ധാരണയിലാണ് ചേര്‍ത്തുനിര്‍ത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.നമുക്കത് പശു പന്ത് കളിക്കുന്നതായി തോന്നുകയും ചെയ്തുണേ്രതകഴിഞ്ഞ ദിവസം ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ വൈറലായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു.
പക്ഷെ ആ ഫുട്‌ബോള്‍ കളിക്ക് പിന്നിലെ കാരണമായി നാട്ടുകാര്‍ക്ക് പറയാനുള്ളത് ഒരു കതനകഥയാണ്. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വൈറലായ വീഡിയോക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുമ്പേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തിന് ശേഷം പശു പലപ്പോഴും അപകടം നടന്ന സ്ഥലത്ത് അലഞ്ഞു തിരിയുകയായിരുന്നു.
വൈറലായ വീഡിയോയില്‍ തന്റെ പക്കലെത്തുന്ന പന്തിനെ കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തുകയും മറ്റുള്ളവരെ സമീപത്തേക്ക് വരാന്‍ സമ്മതിക്കാതിരിക്കാനും പശു ശ്രമിക്കുന്നു. പന്ത് തന്റെ കുട്ടിയാണെന്ന ധാരണയിലാണ് ചേര്‍ത്തുനിര്‍ത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.നമുക്കത് പശു പന്ത് കളിക്കുന്നതായി തോന്നുകയും ചെയ്തു

- Advertisement -