രണ്ടു പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ; ‘ആഢംബര മുട്ട’യുടെ വില കണ്ട് ഞെട്ടി എഴുത്തുകാരന്‍

0


മുംബൈ: ഹോട്ടലില്‍ നിന്നും രണ്ട് പുഴുങ്ങിയ മുട്ട കഴിച്ച എഴുത്തുകാരന് കൊടുക്കേണ്ടി വന്നത് 1700 രൂപ! മുംബയിലെ ‘ഫോര്‍ സീസണ്‍സ്’ എന്ന ഹോട്ടലില്‍ നിന്നുമാണ് ‘ആള്‍ ദ ക്വീന്‍സ് മെന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ കാര്‍ത്തിക് ദറിന് ഈ അനുഭവമുണ്ടായത്. തനിക്ക് ലഭിച്ച ബില്ലിന്റെ ചിത്രമടക്കം കാര്‍ത്തിക് ട്വിറ്ററില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്.

മുമ്ബ് രാഹുല്‍ ബോസ് എന്ന നടനുണ്ടായ സമാന അനുഭവവുമായി താരതമ്യം ചെയ്താണ് എഴുത്തുകാരനായ കാര്‍ത്തിക് ധര്‍ മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന് വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ഓംലെറ്റിന് 1700 രൂപ ഈടാക്കിയെന്നും ധര്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ബില്ല് വ്യക്തമാക്കുന്നു.
ഹോട്ടല്‍ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തിയില്ലെങ്കിലും ഈ ബില്ലിനെ ന്യായീകരിച്ചും എതിര്‍ത്തും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നത്.

അതിസമ്ബന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം എന്ന് ചിലര്‍ പരിഹസിക്കുന്നു. രണ്ട് കോഴിമുട്ടയുടെ വില മാത്രമല്ല, വലിയ ഹോട്ടലാകുമ്‌ബോള്‍ സര്‍വീസ് ചാര്‍ജ് ഉണ്ടാകുമെന്നും താല്‍പര്യമില്ലെങ്കില്‍ മറ്റ് ഹോട്ടിലിലേക്ക് പോകൂ എന്ന് ഉപദേശിക്കുന്നവരും കുറവല്ല.

നേരത്തെ നടന്‍ രാഹുല്‍ ബോസ് ചണ്ഡീഗഢിലെ ജെഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ രണ്ട് ഏത്തപ്പഴത്തിന് ജിഎസ്ടി അടക്കം 442 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇതിന് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

- Advertisement -