ഇന്ത്യ തോറ്റതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിന്‍

0

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചപ്പോള്‍ പ്രതികരണവുമായി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍.
എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്.

വിക്കറ്റുകള്‍ തുടരെ വീണ അത്തരമൊരു സാഹചര്യത്തില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി മത്സരം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടത്. കളിയുടെ അവസാനം വരെ രവീന്ദ്ര ജഡേജയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി മത്സരം നിയന്ത്രിക്കുന്ന ധോണിയെ കാണാമായിരുന്നു. മികച്ച രീതിയില്‍ അദ്ദേഹം സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറുകയും ചെയ്തുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -