സല്‍മാന്‍ ഖാന്‍ വെറും കടലാസ് പുലി: സോന മൊഹാപാത്ര

0

സിനിമയ്ക്കായി വന്‍ പ്രൊമോഷനും മറ്റുമെല്ലാം ചെയ്തിട്ടും മുടക്കിയ പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ അത് വെറും കടലാസു പുലി ആയതിനാലാവാമെന്ന് സല്‍മാന്‍ ഖാനെതിരെ ഗായിക സോന മൊഹാപാത്ര.
അതിനാല്‍ തന്നെ ഇത്തരം കടലാസ് പുലികളെ ഇന്ത്യ ആരാധിക്കരുത്. നമുക്ക് ഇതിലും മികച്ച ഹീറോകളെ കണ്ടെത്താമെന്നും സോന ട്വീറ്റ് ചെയ്തു.
സല്‍മാന്റെ പുതിയ ചിത്രം ഭാരതിന്റെ കളക്ഷന്‍ കുറഞ്ഞതിനെക്കുറിച്ചായിരുന്നു പ്രതികരണം. മുന്‍പ് സല്‍മാനെ പോസ്റ്റര്‍ മാന്‍ എന്ന് വിളിച്ച് സോന ട്വീറ്റ് ചെയ്തിരുന്നു.

2014 ല്‍ റിലീസായ ദക്ഷിണ കൊറിയന്‍ ചിത്രം ഓഡ് ടു മൈ ഫാദര്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്.

- Advertisement -