സ്‌കൂള്‍ ഗ്രൗണ്ട് ഉഴുതു മറിച്ച് കപ്പ നട്ടു: പരാതിയുമായി രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍

0

തിരുവല്ല തീപ്പനി സി.എം.എസ് എല്‍.പി സ്‌കൂള്‍ മൊത്തമായി ഉഴുതുമറിച്ച് കൃഷിയിറക്കുന്നു എന്ന പരാതിയുമായി സ്‌കൂള്‍ പി.ടി.എ പോലീസ് സ്‌റ്റേഷനി ല്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് ഗ്രൗണ്ട് കിളച്ച് കപ്പ നട്ട സംഭവത്തില്‍ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു.രേഖകള്‍ പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് സ്ഥലം സ്‌കൂളിന് അവകാശപ്പെട്ടതാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

പള്ളിയോടു ചേര്‍ന്നാണ് സ്‌കൂളും ഗ്രൗണ്ടും ഉള്ളത്. പള്ളിക്കമ്മിറ്റിയിലെ തീരുമാന പ്രകാരമാണ് ഗ്രൗണ്ടില്‍ കൃഷിയിറക്കിയത്. സ്ഥലം തങ്ങളുടേതാണെന്നും അവിടെ കൃഷി ചെയ്യാന്‍ തടസ്സമില്ലെന്നുമാണ് പള്ളി അധികൃതരുടെ വാദം

- Advertisement -