അങ്ങനെ എളുപ്പത്തില്‍ കൈകഴുകാന്‍ നോക്കണ്ട

0


സാംക്രമിക രോഗങ്ങള്‍ തടയാന്‍ കൈ വൃത്തിയായി കഴുകുക എന്നത് വളരെ പ്രധാനമാണ്. ശാസ്ത്രീയമായ കൈകഴുകല്‍ രീതി അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതിനു ശേഷം അതു തടയാന്‍ ശ്രമിക്കുന്നതിനു പകരം അതു സംഭവിക്കാതെ നോക്കുക എന്നതാകണം നമ്മുടെ ഉത്തരവാദിത്വം. അതുകൊണ്ട് ഒഴപ്പന്‍ മട്ടിലുള്ള കൈ കഴുകല്‍ ഇനി വേണ്ട. പകരം കൈ കഴുകല്‍ ഇങ്ങനെയാകട്ടെ

കൈ കഴുകാം, ഇങ്ങനെ:

രണ്ടു കൈകളും നനയ്ക്കുക
ഹാന്‍ഡ് വാഷ് / സോപ്പ് ഉപയോഗിക്കുക
രണ്ടു കൈകളുടേയും അകം ഭാഗം കഴുകുക
രണ്ടു കൈകളുടേയും പുറം ഭാഗം കഴുകുക
വിരലുകളുടെ ഇടഭാഗം ഭാഗം കഴുകുക
തള്ളവിരല്‍ കഴുകുക
ഉള്ളം കൈയില്‍ ഉരച്ച് വിരല്‍ തുമ്പുകള്‍ കഴുകുക
കൈകളുടെ വശങ്ങള്‍ കഴുകുക
കണങ്കൈകള്‍ കഴുകുക
സോപ്പു വൃത്തിയായി കഴുകി കളയുക
ഉണങ്ങിയ വൃത്തിയുള്ള ടൗവ്വല്‍ ഉപയോഗിച്ച് തുടയ്ക്കുക.

- Advertisement -