കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ അറസ്റ്റില്‍

0

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമ നിമഗദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായി കൂടിയായ നിമഗദ പ്രസാദിനെ സെര്‍ബിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ പ്രമുഖ തെലുഗു മാധ്യമങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബെല്‍ഗ്രേഡ് പോലീസാണ് നിമഗദ പ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാന്‍പിക് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കസ്റ്റഡിയിലെടുത്ത നിമഗദ പ്രസാദിനെ ചോദ്യം ചെയ്ത് വരികയാണ്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വിദേശകാര്യ വകുപ്പിനെ സമീപിച്ചതായാണ് സൂചന.

സെര്‍ബിയയില്‍ നിമഗദ പ്രസാദിന് നിരവധി ബിസിനസ് ഇടപാടുകളുണ്ട്. ഇതിലൊന്നാണ് വാന്‍പിക് ഭൂമി ഇടപാട്. നിമഗദ പ്രസാദ് റാസല്‍ഖൈമയുമായി ചേര്‍ന്ന് വോഡരേവ്- നിസാം പട്ടണം തുറമുഖ വ്യവസായ ഇടനാഴി പദ്ധതിയായ വാന്‍പിക് ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതിയാരോപണം

- Advertisement -