ഏകദിന മത്സങ്ങള്‍ അവസാനിപ്പിച്ച ശുഐബ് മാലിക്കിനോട് സാനിയ മിര്‍സ പറഞ്ഞത്

0


ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ശുഐബ് മാലിക്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മാലിക്കിന്റെ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ഇദ്ദേഹം ഇനി കളിക്കുക ട്വന്റി 20 യില്‍ മാത്രമായിരിക്കു.ട്വിറ്ററിലൂടെയാണ് 37 കാരനായ ശുഐബ് മാലിക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഉടന്‍തന്നെ ഭര്‍ത്താവിന് ആശംസകളുമായി ടെന്നീസ് താരം സാനിയമിര്‍സയും ട്വിറ്ററിലെത്തി. ഇതായിരുന്നു സാനിയയ്ക്ക് പറയാനുണ്ടായിരുന്നത്. ‘എല്ലാറ്റിനും ഒരു അവസാനമുണ്ട്. ജീവിതത്തില്‍ പക്ഷെ എല്ലാ അവസാനവും മറ്റൊരു തുടക്കം മാത്രം. ശുഐബ് മാലിക് താങ്കള്‍ മാതൃരാജ്യത്തിനായി 20 വര്‍ഷത്തോളം അഭിമാനത്തോടെ കളിച്ചു.അതേ ആദരവോടും എളിമയോടും കൂടി തുടര്‍ന്നും കളിക്കുക. താങ്കള്‍ സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും എനിക്കും ഇഷാനും അഭിമാനമുണ്ട്. ഇനിയും കുറച്ച് ട്വന്റി 20 റണ്‍സ്‌കൂടി നേടാനുമുണ്ട്.’

- Advertisement -