ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

0

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ശ്രീലത ചികിത്സയിലായിരുന്നു.

കോളേജ് പഠനകാലത്ത് സഹപാഠികളായിരുന്ന ബിജു നാരായണനും ശ്രീലതയും 1998 ലാണ് വിവാഹിതരാകുന്നത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

സംസ്‌കാരം ചൊവ്വാഴ്ച രാത്രി 7.30 ന് കളമശ്ശേരിയില്‍ നടക്കും.

- Advertisement -