ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടിക്കുന്നില്‍ സുരേഷ്; സോണിയാ ഗാന്ധിക്ക് രോഷം

0

മലയാളിയായിട്ടും ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിനെ വിളിച്ചു വരുത്തി സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചു.
മലയാളി എംപിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നരേന്ദ്രമോദിക്കു പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത സുരേഷ് സെക്രട്ടറി നല്‍കിയ ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞയുടെ കോപ്പി മടക്കി നല്‍കി തനിക്ക് ഹിന്ദി മതി എന്നാവശ്യപ്പെടുകയായിരുന്നു.
എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തുഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്ത് പറഞ്ഞു.

തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍,ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -