സച്ചിനും കീഴടങ്ങി “ബാര്‍ബര്‍ഷോപ്പ് ഗേള്‍സിന്” മുന്‍പില്‍

0

നിങ്ങള്‍ മുടിമുറിക്കാനും ഷേവു ചെയ്യാനുമായി ബാര്‍ബര്‍ഷോപ്പില്‍ ചെല്ലുമ്പോള്‍ കത്രികയും പിടിച്ച് മുന്‍പില്‍ നില്‍ക്കുന്നത് സ്ത്രീകളാണെങ്കിലോ? ആദ്യം ഒന്ന് അമ്പരക്കും അല്ലേ. നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ല ആ കാഴ്ച. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബന്‍വാരിടോലയിലെ രണ്ട് സഹോദരമാര്‍ തങ്ങളുടെ ജീവിതച്ചിലവിനുള്ള മാര്‍ഗം കണ്ടെത്തിയത് ബാര്‍ബര്‍ ഷോപ്പ് ഗേള്‍സ് ആയാണ്. പഠനം മുടക്കാതെയാണ് ഇവര്‍ ഈ തൊഴില്‍ ചെയ്യുന്നത് എന്നതാണ് അഭിനന്ദനാര്‍ഹമായ മറ്റൊരു കാര്യം.സഹോദരിമാരായ ജ്യോതിയും നേഹയുമാണ് ഈ മിടുക്കികള്‍
എതിര്‍പ്പുകളെ അവഗണിച്ച് ബാര്‍ബര്‍മാരായി ജീവിതവരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടികളുടെ കഥ ഒടുവില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചെവിയിലുമെത്തി. പിന്നെ ഒട്ടു വൈകിയില്ല പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം പെണ്‍കുട്ടികളെ തേടി അവര്‍ ജോലി ചെയ്യുന്ന കടയിലെത്തി. അവര്‍ തനിക്ക് ഷേവ് ചെയ്യുന്ന ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഇങ്ങനെ കുറിച്ചു. ജീവിതത്തിലാദ്യമായാണ് എനിക്ക് മറ്റൊരാള്‍ ഷേവ് ചെയ്ത് തരുന്നത്. അത് ഈ മിടുക്കികളാണ്. ഒറ്റയ്ക്ക് ഷേവ് ചെയ്യുന്ന എന്റെ റെക്കോര്‍ഡ് തകര്‍ത്ത മിടുക്കികളാണ് ഈ സഹോദരിമാര്‍.
ജ്യോതിയുടെയും നേഹയുടെയും അച്ഛനും ബാര്‍ബറാണ്. നാട്ടുകാര്‍ ആദ്യം ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുമാറി.

- Advertisement -